എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് സഭ നടത്താമെന്ന് ഉമ്മന്‍ചാണ്ടി വിചാരിക്കേണ്ടെന്ന് പിണറായി

Posted on: March 16, 2015 5:53 pm | Last updated: March 16, 2015 at 11:27 pm
SHARE

pinarayi newതിരുവനന്തപുരം:എല്‍ഡിഎഫ് എംഎല്‍എമാരെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത് സഭ നടത്താമെന്ന് ഉമ്മന്‍ ചാണ്ടിസ്വപ്നം കാണേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സ്ത്രീത്വത്തെ അപമാനിച്ച അധമന്‍മാരായ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരേയാണ് നടപടി വേണ്ടത്്. നടപടി വേണ്ടെന്ന നിലപാടാണ് സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചത്. വിഷയം വഷളാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.