രാഹുലിനെതിരായ അന്വേഷണം: പാര്‍ലമെന്റില്‍ ബഹളം

Posted on: March 16, 2015 3:23 pm | Last updated: March 16, 2015 at 11:26 pm
SHARE

rahul gandhiന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് ഡല്‍ഹി പൊലീസ് വിവരശേഖരണം നടത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. രാഹുലിനെക്കുറിച്ചുള്ള വിവരശേഖരണം ചാരവൃത്തിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷനേതാക്കളെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണിതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് കാര്യങ്ങള്‍ പെരുപ്പിച്ച് കാണുകായാണെന്നും കോണ്‍ഗ്രസ് ഭരണകാലത്താണ് നേതാക്കളെ സംബന്ധിച്ചുള്ള വിവരശേഖരണം തുടങ്ങിയതെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരിച്ചു.
ലോക്‌സഭയില്‍ വിഷയം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. കോണ്‍ഗ്രസില്‍ നിന്ന് അവധിയെടുത്ത് വിദേശത്ത് പോയ രാഹുലിനെക്കുറിച്ച് ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണം വിവാദമായിരുന്നു. രണ്ടാം നിരീക്ഷണ സംഭവമെന്നാണ് കോണ്‍ഗ്രസ് രാഹുലിനെതിരായ വിവരശേഖരണത്തെ വിശേഷിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി യുവതിയെ പൊലീസിനെ ഉപയോഗിച്ച് നിരീക്ഷിച്ചത് വിവാദമായിരുന്നു.