പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് അനുഭാവികളോട് തന്നെ ചോദിക്ക്: മുഖ്യമന്ത്രി

Posted on: March 16, 2015 2:50 pm | Last updated: March 16, 2015 at 11:26 pm
SHARE

oommenchandiതിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ സംഭവം കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സംഭവം നാണക്കേടുണ്ടാക്കി. പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് സ്വന്തം അനുഭാവികളോട് തന്നെ ചോദിച്ചു നോക്കണം. അനുരഞ്ജനത്തിന്റെ വഴിയടച്ചത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു തെറ്റും ചെയ്യാത്ത യുഡിഎഫ് എംഎല്‍മാരെ ബലിയാടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അംഗങ്ങള്‍ക്കെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നില്ല. പ്രതിപക്ഷത്തിനെതിരെ നടപടിയെടുത്തിരുന്നില്ലെങ്കില്‍ അക്രമം കാട്ടിയവരേക്കാള്‍ കുറ്റക്കാരനായേനേ. വി എസ് സഭയില്‍ നടത്തിയത് നേതാവിനു ചേരാത്ത പരാമര്‍ശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.