തിക്രിത്തില്‍ സദ്ദാമിന്റെ ഖബറിടം തകര്‍ന്നു

Posted on: March 16, 2015 2:35 pm | Last updated: March 16, 2015 at 11:26 pm
SHARE

saddam-tombബാഗ്ദാദ്: ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഖബറിടം തകര്‍ന്നു. ഇസില്‍ തീവ്രവാദികളും ഇറാഖി സൈന്യവും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് സംഭവം. എന്നാല്‍ സദ്ദാമിന്റെ മയ്യിത്ത് ഇവിടെനിന്ന് നേരത്തേ മാറ്റിയതായി പ്രദേശ വാസികള്‍ അറിയിച്ചു. ഇത് എവിടേക്കാണ് മാറ്റിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് തിക്രീത്ത് നഗരം. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇറാഖി സേന. തിക്രിത്തിലെ അല്‍ അവ്ജയിലാണ് സദ്ദാം ഹുസൈനെ ഖബറടക്കിയത്. ഖബറിടം തകര്‍ന്നതിന്‍രെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ നഗരമധ്യത്തില്‍ എത്താന്‍ പദ്ധതിയിട്ടാണ് സേന ആക്രമണം നടത്തുന്നത്. നഗരത്തിന്റെ വടക്കും തെക്കും കനത്ത ആക്രമണമാണ് ഇരു കൂട്ടരും നടത്തുന്നത്. കഴിഞ്ഞ ജൂണിലാണ് ഇസില്‍ തിക്രിത്ത് പിടിച്ചത്. ഓഗസ്റ്റില്‍ ഖബറിടം തകര്‍ത്തതായി തീവ്രവാദികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു.