എത്രപേരെ സസ്‌പെന്റ് ചെയ്താലും സമരം തുടരും: കോടിയേരി

Posted on: March 16, 2015 1:10 pm | Last updated: March 16, 2015 at 11:26 pm
SHARE

kodiyeriതിരുവനന്തപുരം: എത്രപേരെ സസ്‌പെന്റ് ചെയ്താലും മാണിക്കെതിരായ സമരം തുടരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഏകപക്ഷീയമായ നടപടിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കൈക്കൊണ്ടത്. മാണി രാജിവയ്ക്കും വരെ സമരം തുടരും. തുടര്‍സമരങ്ങള്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനിക്കും. സംസ്ഥാനത്ത് പ്രതിഷേധം വരും ദിവസങ്ങളില്‍ ആളിപ്പടരുമെന്നും കോടിയേരി പറഞ്ഞു.
നടപടിയെടുത്ത എംഎല്‍എമാരെ കൂടാതെ സഭയില്‍ പോകണോ എന്ന കാര്യം മുന്നണി ചേര്‍ന്ന് ആലോചിക്കുമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. സ്പീക്കര്‍ യുഡിഎഫിന്റെ ആളായാണ് പെരുമാറുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.