വടക്കഞ്ചേരിയില്‍ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷം

Posted on: March 16, 2015 10:51 am | Last updated: March 16, 2015 at 10:51 am
SHARE

വടക്കഞ്ചേരി: സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള പോര്‍വിളികളും കല്ലേറും തീ കത്തിക്കലുമായി ഇന്നലെ വൈകുന്നേരം വടക്കഞ്ചേരി ടൗണ്‍ യുദ്ധക്കളമായി മാറി. അക്രമസംഭവങ്ങളില്‍ പത്തുപേര്‍ക്ക് പരുക്കേറ്റു. കല്ലേറിലും മാരകായുധങ്ങള്‍കൊണ്ടുള്ള ആക്രമണത്തിലുമാണ് പരുക്കേറ്റത്. സിപിഎം പ്രവര്‍ത്തകരായ പ്രധാനി കണ്ണന്‍ (40), ഷാഹുല്‍ ഹമീദ് (35), കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എളങ്കാവ് സ്വദേശി രാജു (25), ഐ എന്‍ ടി യു സി തൊഴിലാളിയായ ഉമ്മര്‍(45) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കുള്ളത്.
ഇവരെ വടക്കഞ്ചേരിയിലേയും തൃശൂരിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഏറെ വൈകിട്ടും കല്ലേറും പോര്‍വിളികളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടക്ക് മന്ദം ജംഗ്ഷനില്‍ തീപ്പന്തമേറും നടന്നു. അക്രമസം’വങ്ങളെ തുടര്‍ന്ന് ടൗണിലെ കടകളെല്ലാം വൈകുന്നേരം മിനിട്ടുകള്‍ക്കുള്ളില്‍തന്നെ അടച്ചു. രാത്രി ഏഴരയോടെ സിപിഎം നേതാക്കള്‍ ഇടപെട്ട് അഞ്ഞൂറോളംവരുന്ന പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസിലേക്കു കൂട്ടികൊണ്ടുപോയി. എങ്കിലും ടൗണില്‍ അക്രമം തുടര്‍ന്നിരുന്നു.
ചിലസമയങ്ങളില്‍ ശാന്തമാകുകയും പിന്നീട് ഓരോ കോണുകളില്‍നിന്ന് അക്രമം അരങ്ങേറുകയുമാണ് ഉണ്ടായത്. സിഐ എസ്.—പി സുധീരന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിയമസ’യില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ അക്രമസം’വങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കെപിസിസി ആഹ്വാനം ചെയ്ത കരിദിനത്തോടനുബന്ധിച്ചുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ടൗണ്‍ പ്രകനത്തിനിടെയാണ് അക്രമം പൊട്ടിപുറപ്പെട്ടത്. പ്രകടനത്തിനിടെ മന്ദത്ത് സ്ഥാപിച്ചിരുന്ന സി പി എം ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചതായി പറയുന്നു. ഇതും പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായി. ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയായി ടൗണില്‍ സംഘര്‍ഷാന്തരീക്ഷമുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് ഡിവൈഎസ്പിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇന്നലെ വൈകുന്നേരം വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.