Connect with us

Palakkad

ഹസനിയ്യ സമ്മേളനം: സോണ്‍തല പ്രചാരണം ഊര്‍ജിതമാകുന്നു

Published

|

Last Updated

ആലത്തൂര്‍ : സ്‌നേഹസമൂഹം , സുരക്ഷിത രാജ്യം പ്രമേയത്തില്‍ അടുത്തമാസം 24,25,26 തീയതികളില്‍ നടക്കുന്ന ഇരുപതാം വാര്‍ഷിക, ഒന്‍പതാം സനദ് ദാന സമ്മേളനത്തിന്റെ ആലത്തൂര്‍ സോണ്‍ പ്രചരണം ഊര്‍ജ്ജിതമാകുന്നു. ആലത്തൂര്‍ സോണ്‍ കണ്‍വെന്‍ഷന്‍ കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അല്‍ഹസനി പദ്ധതി അവതരണം നടത്തി. സഗീര്‍ തങ്ങള്‍ പഴമ്പാലക്കോട്, പി എം കെതങ്ങള്‍, അശറഫ് മമ്പാട്, റഫീഖ് ചുണ്ടക്കാട്,ബശീര്‍ കുന്നങ്കാട് പങ്കെടുത്തു. നെന്മാറ സോണ്‍ പ്രചരണ സമിതിയോഗം ബശീര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ മുസ് ലിയാര്‍ കടമ്പിടി അധ്യക്ഷത വഹിച്ചു. തൗഫീഖ് അല്‍ഹസനി വിഷയാവതരണം നടത്തി. ഒ കെ അബ്ദുറഹ് മാന്‍ അഹ് സനി പദ്ധതി അവതരണം നടത്തി. അശറഫ് സഅദി, കാജാഹുസ്സൈന്‍ നഈമി, ഫൈസല്‍ നണ്ടന്‍കിഴായ, അബ്ദുള്‍ വഹാബ് പുതുനഗരം, സിദ്ദീഖ് സഖാഫി, ഫിറോസ് വെള്ളനാട് പങ്കെടുത്തു. മണ്ണാര്‍ക്കാട് സോണ്‍ പ്രചരണസമിതി യോഗം കെ ഉണ്ണീന്‍കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. ഹസ്സനാര്‍ നദ് വി പദ്ധതി അവതരണം നടത്തും. റശീദ് സഖാഫി ചിറക്കല്‍പ്പടി, ഇബ്രാഹിം സഖാഫി ചിറക്കല്‍പ്പടി, ഷഫീഖ് അല്‍ഹസനി കൊമ്പം പങ്കെടുത്തു. ഒറ്റപ്പാലം സോണ്‍ പ്രചരണസമിതി യോഗം എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ലത്വീഫി അധ്യക്ഷത വഹിച്ചു. തൗഫീഖ് അല്‍ഹസനി മുഖ്യപ്രഭാഷണം നടത്തി. റശീദ് അശറഫി, ഷൗക്കത്ത് പങ്കെടുത്തു. പാലക്കാട് മേഖല സുന്നിപ്രസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജാമിഅ ഹസനിയ്യ വൈസ് പ്രിന്‍സിപ്പാള്‍ കെ കെ അബൂബക്കര്‍ മുസ് ലിയാര്‍ താഴെക്കോട് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അല്‍ഹസനി നിസാമി വിഷയാവതരണം നടത്തി. എം എ ഖാലിദ് ഫൈസി, യു എ മുബാറക് സഖാഫി, നാസര്‍ ഹാജി കല്‍മണ്ഡപം, മന്‍സൂര്‍ അലി മിസ് ബാഹി പങ്കെടുത്തു.

Latest