നിയമസഭയിലെ സംഘര്‍ഷം: ലോകത്തിന് മുന്നില്‍ നാണംകെട്ടു: സ്പീക്കര്‍

Posted on: March 16, 2015 10:01 am | Last updated: March 16, 2015 at 11:26 pm
SHARE

sabhaതിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ ലോകത്തിന് മുന്നില്‍ കേരളത്തിന് തലകുനിക്കേണ്ട അവസ്ഥയാണെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. സംഭവങ്ങളുടെ പേരില്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംഎല്‍എമാരെ ആക്രമിച്ച ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രമേയം ശൂന്യവേളയില്‍ അവതരിപ്പിക്കും.
എംഎല്‍മാര്‍ക്കെതിരായ നടപടി സംബന്ധിച്ച് സ്പീക്കര്‍ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് വേണ്ടി സ്പീക്കര്‍ സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു. പ്രതിപക്ഷ നേതാവടക്കം 13 എംഎല്‍എമാരാണ് ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. രാവിലെ നടന്ന ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം സഹകരിച്ചു.