Connect with us

International

ഈജിപ്തിന് പുതിയ ഭരണ തലസ്ഥാനം: യു എ ഇയുമായി കരാറിലെത്തി

Published

|

Last Updated

കൈറോ: പുതിയ തലസ്ഥാന നഗരി നിര്‍മിക്കാന്‍ ഈജിപ്ത് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ഇതുസംബന്ധിച്ച കരാറില്‍ യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും കരാറില്‍ ഒപ്പുവെച്ചു. 15,000 കോടി ഈജിപ്ഷ്യന്‍ പൗണ്ടാണ് പദ്ധതിക്കായി ലക്ഷ്യമിടുന്നത്. പുതിയ തലസ്ഥാന നഗരിക്ക് 700 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുണ്ടാകുമെന്നും 70 ലക്ഷം ജനങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ശാം അശ്ശൈഖില്‍ നടന്ന സാമ്പത്തിക വികസന സമ്മേളനത്തിലാണ് കരാറില്‍ ഒപ്പിട്ടത്. ചടങ്ങില്‍ യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ഈജിപ്ത് പ്രധാനമന്ത്രി ഇബ്‌റാഹിം മഹ്‌ലബ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Latest