തന്നെ താഴെയിറക്കാന്‍ വിദേശ ശക്തികള്‍ ഡോളര്‍ ഒഴുക്കുന്നതായി നെതന്യാഹു

Posted on: March 16, 2015 9:24 am | Last updated: March 16, 2015 at 9:24 am
SHARE

nethanyahuജറൂസലം : ഇസ്‌റാഈലില്‍ ഈ ആഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്നെ താഴെയിറക്കാന്‍ വിദേശ സര്‍ക്കാറുകളും വ്യവസായ പ്രമുഖരും ദശലക്ഷക്കണക്കിന് ഡോളര്‍ ഒഴുക്കുകയാണെന്ന് ഇസ്‌റാഈല്‍ പ്രധാനനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അന്താരാഷ്ട്ര ശക്തികള്‍ വന്‍തോതില്‍ പണമൊഴുക്കി ഇടതുപക്ഷ സംഘടനകളെ കൂട്ടുപിടിച്ച് മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ താന്‍ നയിക്കുന്ന ലികുഡ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിക്കുകയാണെന്ന് ടി വി അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. അഭിപ്രായ വോട്ടെടുപ്പില്‍ പ്രതിപക്ഷം മേല്‍ക്കൈ നേടിയിരിക്കെയാണ് നെതന്യാഹുവിന്റെ ആരോപണം. തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ആരെന്ന് നെതന്യാഹു ക്യത്യമായി പറഞ്ഞില്ലെങ്കിലും യൂറോപ്യന്‍ സര്‍ക്കാറുകള്‍ തന്നെ പരാജയപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഈ ആഴ്ച അദ്ദേഹം പരോക്ഷമായി പറഞ്ഞിരുന്നു. അതേ സമയം നെതന്യാഹുവിനെ പരാജയപ്പെടുത്താന്‍ അേമരിക്കയും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രിസഭയിലെ അംഗവും ആരോപിച്ചിട്ടുണ്ട്.