അഫ്ഗാനില്‍ 54 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: March 16, 2015 9:20 am | Last updated: November 4, 2015 at 7:37 pm
SHARE

കാബൂള്‍: അഫ്ഗാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 54 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗസ്‌നി, കാണ്ഡഹാര്‍, ഫരിയാബ്, ഷരി ഫുല്‍ പ്രവശ്യകളില്‍ കഴിഞ്ഞ ദിവസം സൈന്യം നടത്തിയ ഓപറേഷനില്‍ 49 തീവ്രവാദികള്‍ വധിക്കപ്പെടുകയും 18 പേരെ പിടികൂടുകയും ചെയ്തതായി മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹെല്‍മന്ദ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുണ്ടായ മറ്റൊരു സംഭവത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓപറേഷനില്‍ രണ്ട് സൈനികരും മരിച്ചു.