Connect with us

Kerala

എസ് പി യതീഷ്ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം അങ്കമാലിയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച റൂറല്‍ എസ് പി യതീഷ് ചന്ദ്രയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
തികച്ചും സമാധാനപരമായി പ്രകടനം നടത്തിയതിനുശേഷം തിരികെ പോകുകയായിരുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകരെയും വഴിയാത്രക്കാരെയും ഭ്രാന്തന്‍ നായയെപോലെ വളഞ്ഞിട്ട് അടിച്ചും തല്ലിയും ഇയാള്‍ വകവരുത്താന്‍ ശ്രമിക്കുകയായിരുന്നു. സി പി എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ കെ ഷിബു അടക്കമുള്ള എല്‍ ഡി എഫ് നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഇയാള്‍ ക്വട്ടേഷന്‍ ഗുണ്ടയെപ്പോലെ വളഞ്ഞിട്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പണ്ടുകാലത്തെ ഇടിയന്‍ പോലീസുകാരെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍ തെരുവില്‍ അഴിഞ്ഞാടിയത്. കര്‍ണാടക സ്വദേശിയാണെങ്കിലും തനിനാടന്‍ മലയാളത്തിലെ കേട്ടാല്‍ അറക്കുന്ന അസഭ്യവര്‍ഷം ചൊരിഞ്ഞുകൊണ്ടാണ് ഇയാള്‍ ജനങ്ങളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത്. ഐ പി എസ് ഉദ്യോഗസ്ഥരെ മുഴുവന്‍ നാണിപ്പിക്കുന്ന തരംതാണ ആക്രമണവും അധിക്ഷേപ വാക്കുകളുമാണ് ഇയാള്‍ നടത്തിയതെന്ന് വി എസ് പറഞ്ഞു.

Latest