സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്

Posted on: March 15, 2015 7:41 pm | Last updated: November 4, 2015 at 7:37 pm
SHARE

santhosh trophy
ലുധിയാന: ലുധിയാനയില്‍ സമാപിച്ച 69ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ സര്‍വീസസിന് കിരീടം. ഫൈനല്‍ മത്സരത്തില്‍ പഞ്ചാബിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സര്‍വീസസ് ട്രോഫി ഉയര്‍ത്തിയത്. സര്‍വീസസിന്റെ നാലാം കിരീടനേട്ടമാണിത്.

ഒന്നിനൊന്ന് മികച്ച പോരാട്ടത്തിന് ഒടുവില്‍ നിശ്ചിതസമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സര്‍വീസസ് പഞ്ചാബിനെ വീഴ്ത്തിയത്. സന്തോഷ് ട്രോഫി കിരീടം നേടിയ സര്‍വീസസ് ടീമില്‍ ഏഴ് പേര്‍ മലയാളികളാണ്.