കല്‍പ്പറ്റയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

Posted on: March 15, 2015 6:02 pm | Last updated: November 4, 2015 at 7:37 pm
SHARE

kalpetta car
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാക്കവയല്‍ സ്വദേശികളായ ഷെരീഫ (45), ഹസീന (26), ഷാലു എന്നു വിളിക്കുന്ന ഷെറിന്‍ (നാലര വയസ്) എന്നിവരാണ് മരിച്ചത്.

ബൈപ്പാസ് റോഡില്‍ ഇന്ന് വെെകീട്ട് അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു സംഘം. നാല് പേരെ പരുക്കുകളോടെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.