Connect with us

Ongoing News

ലോകകപ്പ് ക്രിക്കറ്റ്‌: ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി; പോരാട്ടം കടുക്കും

Published

|

Last Updated

അഡ്‌ലെയ്ഡ്: ആദ്യ റൗണ്ടിന്റെ അവസാന മത്സരം വരെ നിലനിന്ന ആകാംക്ഷക്കൊടുവില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ഇന്നലെ നടന്ന മത്സരത്തില്‍ യു എ ഇയെ തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസും അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ച് പാക്കിസ്ഥാനും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിന് ടിക്കറ്റെടുത്തു. ഈ മാസം 18 മുതലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഇന്നലെ ആദ്യ മത്സരത്തില്‍ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് യു എ എയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചു. പാക്കിസ്ഥാന്‍ അയര്‍ലാന്‍ഡിനെയും പരാജയപ്പെടുത്തി. തോല്‍വി വഴങ്ങിയതോടെ അയര്‍ലാന്‍ഡിനും, വെസ്റ്റ് ഇന്‍ഡീസിനും ആറ് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളോടെ ആറ് പോയിന്റ് വീതമായി. എന്നാല്‍ മികച്ച റണ്‍റേറ്റ് വിന്‍ഡീസിന് രക്ഷയായി.
പാക്കിസ്ഥാന്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായും വെസ്റ്റിന്‍ഡീസ് നാലാം സ്ഥാനക്കാരായുമാണ് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് എയിലെ ക്വാര്‍ട്ടര്‍ പോരാട്ടം നേരത്തെ വ്യക്തമായിരുന്നു.
സിഡ്‌നിയില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ടാം ക്വാര്‍ട്ടറില്‍ മെല്‍ബണില്‍ ഇന്ത്യ ബംഗ്ലാദേശിനെയും മൂന്നാം ക്വാര്‍ട്ടറില്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെയു നേരിടും. നാലാം ക്വാര്‍ട്ടറില്‍ ന്യൂസീലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെയാണ് എതിരിടുക.
ഇന്ത്യയും ന്യൂസീലന്‍ഡും ആറില്‍ ആറ് മത്സരങ്ങളും വിജയിച്ച് ഇരു ഗ്രൂപ്പിലും ഒന്നാമതെത്തി. ആസ്‌ത്രേലിയ ന്യൂസീലന്‍ഡിനെതിരെ പരാജയപ്പെടുകയും ഒരു മത്സരം മഴകാരണം ഉപേക്ഷിക്കുകയും ചെയ്തതോടെ പൂള്‍ എയില്‍ രണ്ടാം സ്ഥാനത്തായി. പൂള്‍ ബിയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെയും പാക്കിസ്ഥാനെതിരെയും പരാജയപ്പെട്ട് എട്ട് പോയിന്റുമായി രണ്ടാം സ്ഥാത്തെത്തി. ഇന്ത്യക്കെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയും തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ന്ന് നടന്ന നാല് മത്സരങ്ങളിലും അവര്‍ തുടര്‍ച്ചയായ വിജയങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
ഈ 24 മുതലാണ് സെമി ഫൈനല്‍ മത്സഷങ്ങള്‍ അരങ്ങേറുക. ഒക്‌ലാന്‍ഡില്‍ നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡ്- വെസ്റ്റിന്‍ഡീസ് മത്സരത്തിലെ ജേതാക്കള്‍ ശ്രീലങ്ക- ദക്ഷിണാഫ്രിക്ക മത്സത്തിലെ വിജയികളുമായി ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ആസ്‌ത്രേലിയ- പാക്കിസ്ഥാന്‍, ഇന്ത്യ- ബംഗ്ലാദേശ് മത്സരങ്ങളിലെ ജേതാക്കളാണ് ഏറ്റുമുട്ടുക. സിഡ്‌നിയില്‍ ഈ മാസം 26നാണ് മത്സരം. 29ന് മെല്‍ബണില്‍ വെച്ചാണ് ഫൈനല്‍.