ഗോവയില്‍ ഗാന്ധിജയന്തി ദിനത്തിലെ അവധി ഒഴിവാക്കി; പിന്നീട് തിരുത്തി

Posted on: March 15, 2015 3:24 pm | Last updated: November 4, 2015 at 7:37 pm
SHARE

no holidayപനാജി: ഗോവയിലെ ബി ജെ പി സര്‍ക്കാര്‍ ഔദ്യോഗിക അവധി ദിവസങ്ങളുടെ പട്ടികയില്‍ നിന്ന് ഗാന്ധിജയന്തി ദിനം ഒഴിവാക്കി. സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗിക അവധിദിനങ്ങളുടെ പട്ടികയില്‍ നിന്നാണ് ദേശീയ അവധിയായ ഒക്‌ടോബര്‍ രണ്ട് ഒഴിവാക്കപ്പെട്ടത്. ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ വിശദീകരണവുമായി രംഗത്തെത്തി. ഗാന്ധിജയന്തി ദിനത്തില്‍ അവധി തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പട്ടികയിലേത് അച്ചടിപ്പിശകാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തി ദിനം ദേശീയ അവധി ദിനമായതിനാല്‍ അത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.