വെറുമൊരു നോക്കുകുത്തി ഗവര്‍ണറല്ല കേരളത്തിലുള്ളത്: വി മുരളീധരന്‍

Posted on: March 15, 2015 2:40 pm | Last updated: November 4, 2015 at 7:37 pm
SHARE

v muralidaranകോഴിക്കോട്: സംസ്ഥാനത്തുള്ള വെറുമൊരു നോക്കുകുത്തി ഗവര്‍ണല്ലെന്ന് യുഡിഎഫ് നേതാക്കള്‍ മനസ്സിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. ഗവര്‍ണര്‍ സ്വീകരിച്ച നടപടിക്കെതിരെ ആഭ്യന്തരമന്ത്രിയും ചീഫ് വിപ്പും നടത്തിയ പ്രസ്താവനകള്‍ അവരുടെ പദവികള്‍ക്ക് നിരക്കാത്തതാണ്. സഭയുടെ അഞ്ച് വാതിലും ഉപരോധിച്ച ഇടതുപക്ഷം സ്പീക്കറെ ലക്ഷ്യം വയ്ക്കുകയും മാണിക്ക് കടന്നുവരാന്‍ അവസരം ഒരുക്കുകയും ചെയ്തത് അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണോയെന്ന് എല്‍ഡിഎഫ് വിശദീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.