സര്‍ക്കാരിന് തുടരാനവകാശമില്ല: കോടിയേരി

Posted on: March 15, 2015 2:32 pm | Last updated: November 4, 2015 at 7:37 pm
SHARE

kodiyeri 2കണ്ണൂര്‍: രാഷ്ട്രരപതിക്ക് റിപ്പോര്‍ട്ട് നല്‍കാനുള്ള ഗവര്‍ണറുടെ നിലപാടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. 356ാം വകുപ്പിനെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം ഗൗരവമേറിയതാണ്. അഴിമതിക്കേസില്‍ പ്രതിയായ കെഎം മാണി രാജിസമര്‍പ്പിക്കണമെന്നും കോടിയേരി പറഞ്ഞു.
വാച്ച് ആന്‍ഡ് വാര്‍ഡിനൊപ്പം കോണ്‍ഗ്രസുകാരെയും സഭയില്‍ ഉള്‍പ്പെടുത്തി. വനിതാ എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കണം. നിയമസഭയില്‍ നടന്നതിന്റെയെല്ലാം ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും മാത്രമാണെന്നും കോടിയേരി പറഞ്ഞു.