ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിനെതിരെല്ല: മുഖ്യമന്ത്രി

Posted on: March 15, 2015 1:19 pm | Last updated: November 4, 2015 at 7:37 pm
SHARE

oommen chandyകോട്ടയം: ഗവര്‍ണര്‍ പി സദാശിവത്തിന്റെ പ്രതികരണം സര്‍ക്കാരിനെതിരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റ് അവതരണം നിയമാനുസൃതമായാണ് നടന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കണം. പ്രതിപക്ഷമാണ് ഇക്കാര്യത്തില്‍ ഗവര്‍ണറെ സമീപിച്ചത്. തുടര്‍ന്ന് എല്ലാ വശവും പരിശോധിച്ച ശേഷമാണ് അദ്ദേഹം ബജറ്റ് അവതരണം നിയമാനുസൃതമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം നിര്‍ബന്ധമായും ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കണം. അതിന് പറ്റിയ അവസരമാണ് ഇപ്പോള്‍ തുറന്നുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് ബജറ്റിന്റെ അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരുവിക്കര സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.