Connect with us

Kerala

നിയമസഭയിലെ അതിക്രമം: തെളിവെടുപ്പ് തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം നടത്തിയ ഉപരോധ സമരത്തില്‍ നിയമസഭയിലുണ്ടായ കഷ്ടനഷ്ടങ്ങള്‍ സംബന്ധിച്ച് തെളിവെടുപ്പ് തുടങ്ങി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ പത്തരയോടെ നിയമസഭയിലെത്തി മഹസര്‍ തയ്യാറാക്കി. പ്രതിപക്ഷത്തിന്റെ ഉപരോധ സമരത്തിനിടെ സ്പീക്കറുടെ ഡയസിലുണ്ടായിരുന്ന കമ്പ്യൂട്ടറുകളും കസേരയും നശിപ്പിക്കപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ രെജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കും. അതേസമയം, കേസുമായി മുന്നോട്ടുപോകുന്നതില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Latest