ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി; ഗുരുതരമെന്ന് പിണറായി

Posted on: March 15, 2015 12:02 pm | Last updated: March 16, 2015 at 10:39 am
SHARE

ramesh chennithalaതിരുവനന്തപുരം: നിയമസഭയിലെ പ്രശ്‌നങ്ങളെ കുറിച്ച് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത് കാര്യമാക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സഭയിലെ പ്രശ്‌നങ്ങള്‍ക്ക് പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടിയെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഗവര്‍ണറുടെ നടപടികളെ പിന്തുണച്ച് സിപിഎം നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി. സംസ്ഥാനത്ത് ഭരണത്തകര്‍ച്ചയുണ്ടെന്ന ഗവര്‍ണറുടെ കണ്ടെത്തല്‍ ഗുരുതരമാണ്. ബിജെപി നോമിനി എന്ന് പറഞ്ഞ് ഗവര്‍ണറുടെ കണ്ടെത്തല്‍ അവഗണിക്കാനാകില്ല. ബജറ്റിന്റെ സാധുതയെക്കുറിച്ചും ഗവര്‍ണര്‍ പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കമെന്ന് ഗവര്‍ണര്‍ ഇന്നലെ പത്രിക്കുറിപ്പ് ഇറക്കിയിരുന്നു.