Connect with us

International

മ്യാന്‍മറില്‍ യാത്രാ ബോട്ട് മുങ്ങി അമ്പതിലേറെ മരണം

Published

|

Last Updated

യാംഗൂണ്‍: മ്യാന്‍മറില്‍ യാത്രാ ബോട്ട് തകര്‍ന്ന് അമ്പതോളം പേര്‍ മുങ്ങി മരിച്ചു. മോശം കാലാവസ്ഥയാണ് അത്യാഹിതത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പരിധിയിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. 209 യാത്രക്കാരെയും വഹിച്ചുള്ള ബോട്ട് ടാങ്കോക്ക് തീരത്തു നിന്നും പടിഞ്ഞാറന്‍ തീരമായ സീറ്റേയിലേക്ക് യാത്ര തിരിച്ചതായിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും 20 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 27 പേര്‍ക്കുള്ള തിരച്ചില്‍ നടക്കുന്നതായും ജല ഗതാഗത വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു,
വലിയ രീതിയിലുള്ള തിരമാലയില്‍പ്പെട്ടതാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമായതെന്ന് ഗതാഗത മന്ത്രാലയ വിഭാഗം മേധാവിയുടെ അഭിപ്രായം. 167 പേര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു.
സമുദ്ര ദുരന്തം മ്യാന്‍മറില്‍ സാധാരണയാണ്. യാത്രക്കായി പഴക്കമേറിയ ബോട്ടുകള്‍ ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

Latest