Connect with us

International

ഗാസ: യു എന്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകും

Published

|

Last Updated

ജനീവ: കഴിഞ്ഞ വര്‍ഷം ഗാസക്ക് നേരെ നടത്തിയ ആക്രമണ പരമ്പരയിലെ യുദ്ധക്കുറ്റം സംബന്ധിച്ച യു എന്നിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂണ്‍ വരെ വൈകും. കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കാനാണിതെന്ന് യു എന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്‌റാഈല്‍ സൈന്യം കഴിഞ്ഞ ജൂലൈ- ആഗസ്ത് മാസങ്ങളില്‍ ഗസ്സക്ക് നേരെ നടത്തിയ ആക്രമണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് മാര്‍ച്ച് 23 ന് നടക്കുന്ന യു എന്‍ മനുഷ്യാവകാശ സമിതിയില്‍ സമര്‍പ്പിക്കാനിരിക്കയായിരുന്നു. സങ്കീര്‍ണമായ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ജൂണ്‍ വരെ സമയം നീട്ടിനല്‍കുന്നതിനെ പിന്തണക്കുന്നുവെന്ന് കൗണ്‍സില്‍ പ്രസിഡന്റ് ജൊ ആച്ചിം റുഎക്കര്‍ ഒരു പ്രസാതാവനയില്‍ വ്യകത്മാക്കി. അന്വേഷണ കമ്മീഷന്റെ മുന്‍ ചെയര്‍മാന്‍ വില്യം ഷാബാസ് ഫലസ്തീന്‍ വിമോചന സംഘടനക്ക് വേണ്ടി ഉപദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന കാരണത്താല്‍ അദ്ദേഹം ഇസ്‌റാഈലിനെതിരെ പക്ഷപാതപരമായ അന്വേഷണമാണ് നടത്തുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം അദ്ദേഹം സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതിരിക്കുകയാണ് ഇസ്‌റാഈലിന്റെ ആവശ്യം. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ നിര്‍ബന്ധമായും വിശകലനം ചെയ്യേണ്ടതുണ്ട് അങ്ങേയറ്റത്തെ സത്യസന്ധതയോടെ രണ്ട് വശത്ത് നിന്നും കാര്യങ്ങള്‍ മനസ്സിലാക്കണം. കഴിഞ്ഞ ആഴ്ചകളില്‍ രണ്ട് വശത്ത് നിന്നും സ്വീകരിച്ച രേഖകള്‍ തികഞ്ഞ സഹിഷ്ണുതയോടെയായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. ഷാബാസിന് പകരം അധ്യക്ഷ സ്ഥാനത്തെത്തിയ മറി എംസി ഗൊവാന്‍ ഡാവിസ് കൗണ്‍സില്‍ പ്രസിഡന്റിനയച്ച കത്തില്‍ പറയുന്നു. അവസാനം നടന്ന ഗാസ ആക്രമണത്തില്‍ 2,256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെവരില്‍ 1,563 സാധാരണ പൗരന്‍മാരും 538 കുട്ടികളുമാണ് . അതേ സമയം ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടത് 66 സൈനികരും 5 പൗരന്‍മാരുമാണ്. സാധാരണ പൗരന്മാരെ കൊല്ലുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്‌റാഈലില്‍ പോയിരുന്നുവെന്ന് മക്കാരിം വിബീസണ്‍ എന്ന യു എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ കഴിഞ്ഞയാഴ്ച നല്‍കിയ മറ്റൊരു വിവരണത്തില്‍ പറയുന്നുണ്ട്.

Latest