നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍

Posted on: March 14, 2015 5:01 pm | Last updated: March 15, 2015 at 12:07 pm
SHARE

sadasivamതിരുവനന്തപുരം; നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. നിയമസഭയിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. സഭയില്‍ ഇന്നലെ ഉണ്ടായത് നിര്‍ഭാഗ്യകരമായപ്പോയി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഗവര്‍ണര്‍ സദാശിവം പറഞ്ഞു.
അതേസമയം ബജറ്റ്് അവതരണത്തില്‍ ഗവര്‍ണര്‍ ഇടപെടില്ല. ബജറ്റ് അവതരണത്തിന് അനുമതി നല്‍കിയെന്ന സ്പീക്കറുടെ വിശദീകരണം അംഗീകരിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.