അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Posted on: March 14, 2015 2:01 pm | Last updated: March 15, 2015 at 12:06 pm
SHARE

ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ജമ്മുവിലെ സാമ്പ ജില്ലയില്‍ ബിഎസ്എഫ് പോസ്റ്റിന് നേരെയാണ് പാക്ക് സൈന്യം നിറയൊഴിച്ചത്. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയില്ലെന്നും പാക്ക് സേന മൂന്ന് റൗണ്ട് വെടിയുതിര്‍ത്തുവെന്നും ബിഎസ്എഫ് അറിയിച്ചു.