Connect with us

Malappuram

കോട്ടക്കല്‍ മണ്ഡല വികസനത്തിന് ബജറ്റില്‍ 35 കോടി

Published

|

Last Updated

കോട്ടക്കല്‍: നിയോജകമണ്ഡലത്തിന്റെ വികസനത്തിന് 35 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി. കോട്ടക്കല്‍ ബൈപ്പാസ് മൂന്നാംഘട്ടം നിര്‍മാണത്തിന് 25 കോടിയും വളാഞ്ചേരി ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ നിര്‍മാണത്തിന്് ഒരു കോടിയുമാണ് വകയിരുത്തിയത്. കോട്ടക്കല്‍ ട്രഷറി കെട്ടിട നിര്‍മാണം, ഇരിമ്പിളിയം-കൈതക്കടവ്-റെഗുലേറ്റര്‍കം ബ്രിഡ്ജ് നിര്‍മാണം, മങ്കേരിലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, പേരശ്ലന്നൂര്‍ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് എന്നിവക്കാണ് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ പദ്ധതിയുള്ളതെന്ന് സ്ഥലം എം എല്‍ എ അബ്ദുസമദ് സമദാനി അറിയിച്ചു. ഇവക്ക് പുറമെ റോഡുകള്‍, കെട്ടിടങ്ങള്‍, വിവിധവകുപ്പുകളിലെ പദ്ധതികള്‍ക്കും ടോക്കണ്‍ അനുവദിച്ചതായും എല്‍ എ എ അറിയിച്ചു.
ടോക്കണ്‍ അനുവദിച്ച പദ്ധതികള്‍: കോട്ടക്കല്‍ ചാപ്പനങ്ങാടി റോഡ് നവീകരണം, വളാഞ്ചേരി തിരുവേഗപ്പുററോഡ്, മൂടാല്‍-കാവുംപുറം-കാടാമ്പുഴ റോഡ്, ആക്കപ്പറമ്പ് -കോട്ടപ്പുറം റോഡ്, ചേണ്ടി- കടന്നാംമുട്ടി- ചൂനൂര്‍- ഇന്ത്യനൂര്‍ റോഡ്, ചെങ്കുണ്ടന്‍പടി-ചീനിച്ചോട്-പാലക്കുന്ന് റോഡ്, കോട്ടക്കല്‍-ആമപ്പാറ- കാടാമ്പുഴ റോഡ്, മണ്ണഴി-ചേങ്ങോട്ടൂര്‍ റോഡ്, മാണൂര്‍-പറങ്കിമൂച്ചിക്കല്‍ റോഡ്, നെല്ലോളിപ്പറമ്പ്-ചേങ്ങോട്ടൂര്‍- കാട്ടുങ്ങല്‍ ചോല റോഡ്, പൊന്മള-മാണൂര്‍-ചേനത്തടം റോഡ്, ഉതിരാണി-വില്ലൂര്‍-കൂരിയാട് റോഡ്, വാര്യത്ത്പടി-മങ്കേരി-വെണ്ടല്ലൂര്‍ റോഡ്, വെട്ടിച്ചിറ-ചേലക്കുത്ത്-രണ്ടത്താണി റോഡ്, ജാറത്തിങ്ങല്‍- മജീദ് കുണ്ട് റോഡ്, മാണൂര്‍-കുറുപ്പുംപടി-ചേനത്തടം റോഡ്, വളാഞ്ചേരി പെരിന്തല്‍മണ്ണ കണ്ണംകുളം- കണ്ണംകടവ്-മുക്കിലപീടികറോഡ്, പി എച്ച് സെന്റര്‍-മുക്കിലപീടിക റോഡ്, കുളമംഗലം-കരേക്കാട് റോഡ്, ചെമ്പി -പരിതിറോഡ് സലിങ്ക് പൂക്കാട്ടിരി – റെയില്‍വേ സ്റ്റേഷന്‍ റോഡ്, ചീനിച്ചോട്- പാലക്കുന്ന് റോഡ്, വട്ടപറമ്പ്-കാടാമ്പുഴ റോഡ്, ചാപ്പനങ്ങാടി-ഇന്ത്യനൂര്‍ കോട്ടക്കല്‍ റോഡ്, ചുങ്കം-പാഴൂര്‍ റോഡ്, വെട്ടിച്ചിറ – കാടാമ്പുഴ- കൂട്ടിലങ്ങാടി റോഡ്, കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡ് നവീകരണവും കമാന നിര്‍മാണവും കോട്ടക്കല്‍ ആയുര്‍വേദ യൂനിവേഴ്‌സിറ്റി കെട്ടിട നിര്‍മാണം, വളാഞ്ചേരി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണം, വളാഞ്ചേരി കാവുപുറം പി എച്ച് സി സബ്‌സെന്റ പുനര്‍നിര്‍മാണം, പാരശ്ശനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണം, ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണം, കോട്ടക്കല്‍ രാജാസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണം, കുറ്റിപ്പുറം താലൂക്ക് പ്രാഥമികാരോഗ്യകേന്ദ്രം കെട്ടിട നിര്‍മാണം, മാറാക്കര പ്രാഥമിക ആരോഗ്യകേന്ദ്രം കെട്ടിട നിര്‍മാണം എന്നിവക്കാണ് തുക വകയിരുത്തിയത്.

---- facebook comment plugin here -----

Latest