എല്‍ ഡി എഫ് ഉപരോധം: താലൂക്ക് കേന്ദ്രങ്ങള്‍ സ്തംഭിച്ചു

Posted on: March 14, 2015 11:11 am | Last updated: March 14, 2015 at 11:11 am
SHARE

കാസര്‍കോട്: ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ നടന്ന നിയമസഭ ഉപരോധത്തിന് ഐക്യദാര്‍ഢ്യവുമായി ജില്ലയിലെങ്ങും ജനകീയ പ്രതിഷേധം.
അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ്, ഉദുമ ചട്ടഞ്ചാല്‍ വില്ലേജ് ഓഫീസ്, തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് എന്നീ സര്‍ക്കാര്‍ ഓഫീസുകള്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
നൂറുകണക്കിന് സമരവളണ്ടിയര്‍മാര്‍ ഇന്നലെ രാവിലെ ആറോടെ സമര കേന്ദ്രത്തിലെത്തി. ഒമ്പതോടെ സമര കേന്ദ്രങ്ങള്‍ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു.
ജീവനക്കാര്‍ക്കൊന്നും ഓഫീസിനകത്ത് കടക്കാനായില്ല. ഓഫീസുകളിലേക്കുള്ള എല്ലാ ഗെയിറ്റുകളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തിരുവനന്തപുരത്ത് നിയമസഭാ ഉപരോധം അവസാനിപ്പിക്കും വരെയും പ്രവര്‍ത്തകര്‍ സമരം തുടര്‍ന്നു. സമര കേന്ദ്രങ്ങളില്‍ വന്‍ പൊലീസ് സന്നാഹം വിന്യസിപ്പിച്ചിരുന്നു.
കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധം എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ടി കൃഷ്ണന്‍ അധ്യക്ഷനായി. വി കെ രാജന്‍, സിജി മാത്യു, ടി കെ രാജന്‍, അസീസ് കടപ്പുറം, സി എം എ ജലീല്‍ പ്രസംഗിച്ചു.അനന്തന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരത്ത് ഉപ്പള താലൂക്ക് ഓഫീസ് ഉപരോധം സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എസ് എം എ തങ്ങള്‍ അധ്യക്ഷനായി. വി വി രാജന്‍ സ്വാഗതം പറഞ്ഞു.
ഉദുമയില്‍ ചട്ടഞ്ചാല്‍ വില്ലേജ് ഓഫീസ് ഉപരോധം സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി മൊയ്തീന്‍കുഞ്ഞി കളനാട് അധ്യക്ഷനായി.
ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ഉപരോധം സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എം പൊക്ലന്‍ അധ്യക്ഷനായി. ബങ്കളം കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഉപരോധം സിപി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി എ നായര്‍ അധ്യക്ഷനായി. വി പി പി മുസ്തഫ, സുരേഷ് പുതിയിടത്ത്, കെ വി കൃഷ്ണന്‍, പി വി ഗോവിന്ദന്‍, സി പി ബാബു, എം ടി പി അബ്ദുല്‍ഖാദര്‍ പ്രസംഗിച്ചു. സിപി എം ജില്ലാ സെക്രട്ടറിയറ്റംഗം ടി വി ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.
തങ്കയം മുക്കില്‍ നിന്നും പ്രകടനമാരംഭിച്ചു.