കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണം തുടങ്ങി

Posted on: March 14, 2015 10:50 am | Last updated: March 14, 2015 at 10:50 am
SHARE

കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. ബസ് സ്റ്റാന്‍ഡിന്റെ ഭൗതിക ചുറ്റുപാടുകള്‍ വിപുലീകരിച്ച് ആധുനിക സൗകര്യങ്ങളോടെ അടുത്ത മാസം പൊതുജനത്തിന് ലഭ്യമാക്കും. പ്രവൃത്തിയുടെ ഭാഗമായി പ്ലാറ്റ് ഫോം ടൈല്‍ പതിച്ചു തുടങ്ങി. ബസ് സ്റ്റാന്‍ഡിന് പുറമെ സമീപത്തെ ഫുട്പാത്തും ടൈല്‍ പതിക്കും. പെയിന്റിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കുടിവെള്ള സംവിധാനം എ ടി എം കൗണ്ടര്‍, ഇരിപ്പിടങ്ങള്‍, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയും സജ്ജീകരിക്കും. ബസ് സ്റ്റാന്‍ഡിനു ചുറ്റുമായി തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. യാത്രക്കാരുടെ സൗകര്യത്തിനായി ഇന്‍ഫര്‍മേഷന്‍ കേന്ദ്രം കാര്യക്ഷമമാക്കാനും നടപടിയുണ്ട്.