അങ്ങാടിപ്പുറത്ത് കുടിവെള്ളത്തിനായി നെട്ടോട്ടം

Posted on: March 14, 2015 10:48 am | Last updated: March 14, 2015 at 10:48 am
SHARE

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈലോങ്ങര, പള്ളിപ്പടി, പുത്തനങ്ങാടി, ആശാരിപ്പടി ഭാഗങ്ങളിലാണ് പത്ത് ദിവസത്തിലധികമായി കുടിവെള്ളം മുടങ്ങികിടക്കുന്നത്. ഇതുകാരണം നിരവധി കുടുംബങ്ങളും നാട്ടുകാരും ദുരിതത്തിലായി.
പലവീട്ടുകാരും വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷയടക്കം ഉള്ളതു കാരണം പലര്‍ക്കും ബന്ധുവീടുകളിലേക്ക് വിരുന്ന് പോവാനും ഇതുമൂലം കിട്ടാതായി. പലരും പണം കൊടുത്താണ് ഇപ്പോള്‍ വെള്ളം ഉപയോഗത്തിനായി വാങ്ങുന്നത്. ഈ ഭാഗങ്ങളിലെ ആരാധനാലയങ്ങളും അടക്കമുള്ള ഇതുമൂലം വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. ചെറുകരയിലെ പമ്പിംഗ് മോട്ടോറിന് വന്ന തകരാറാണ് ഇത്രയും ദിവസം വെള്ളം കുടിക്കാന്‍ കഴിയാത്തതെന്നാണ് അധികൃത വിശദീകരണം. ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരമാണ് ഈ ഭാഗങ്ങളില്‍ വെള്ളമെത്തുന്നത്.
വേനല്‍ കനക്കുന്നതോടെ ഇടക്കിടെ ഉണ്ടാകുന്ന പമ്പിംഗ് തകരാര്‍ പൊതുജനങ്ങളെ ഇതിനകം തന്നെ ബുദ്ധിമുട്ടിലാക്കുന്നത്. മേല്‍പാലം പണി നടക്കുന്ന ഭാഗത്തും കൂടിക്കാഴ്ച കുടിവെള്ളം കിട്ടാതെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരുന്നു. ആര്‍ ബി ഡി സി ടാങ്കറില്‍ വെള്ളമെത്തിച്ചു ഇതിന് പരിഹാരം കണ്ടെത്തിയിരുന്നു. എത്രയും പെട്ടെന്ന് തന്നെ ഈ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള ശ്രമം അടിയന്തരമായി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്ന് വൈലോങ്ങര പൗരസമിതി യോഗം ആവശ്യപ്പെട്ടു. മുഴുവന്‍കോട്ടില്‍ ഹംസ അധ്യക്ഷത വഹിച്ചു.