നിയമസഭയിലെ കയ്യാങ്കളി: പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിക്ക് സാധ്യത

Posted on: March 14, 2015 10:42 am | Last updated: March 15, 2015 at 12:06 pm
SHARE

chairതിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി നടത്തിയ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിക്ക സാധ്യത. സ്പീക്കറുടെ ഡയസില്‍ കയറിയ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയാകും നടപടി. തിങ്കളാഴ്ച തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം ഭരണപക്ഷം പരാതി നല്‍കിയാല്‍ തിരിച്ചും പരാതി നല്‍കുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രതികരിച്ചു. വനിതാ സഭാംഗങ്ങളെ കായികമായി നേരിട്ട ഭരണ കക്ഷി എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. ഏകപക്ഷീയ നടപടി ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് ഇപി ജയരാജന്‍ എംഎല്‍എ പ്രതികരിച്ചു.