സ്‌കൂള്‍ വാര്‍ഷികത്തില്‍ കരുണയുടെ നിഴല്‍ക്കാഴ്ച

Posted on: March 14, 2015 9:45 am | Last updated: March 14, 2015 at 9:45 am
SHARE

വാടാനപ്പള്ളി: വാടാനപ്പള്ളി കെ എം എം എല്‍ പി സ്‌കൂള്‍ വാര്‍ഷികാഘോഷം പി ടി എ പ്രസിഡന്റ് ഇല്യാസ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ രക്ഷാധികാരിയായ ജമാലുദ്ദീന്‍ ഉസ്താദ് ഉദ്ഘാടനം ചെയ്തു.
ഇതിനോടനുബന്ധിച്ച് ഉമ്മ ഓര്‍മ്മയായ ഫാത്തിമത്തുല്‍ ജസീറയ്ക്കും അച്ഛനില്ലാത്ത നിവേദ്യക്കും കൂടി പൂര്‍വ്വ വിദ്യാര്‍ഥി വെണ്ണാരത്തില്‍ അഭയന്‍ പതിനായിരം രൂപയുടെ ധനസഹായം ചെയ്തു. സ്‌കൂള്‍ തനതു പ്രവര്‍ത്തനത്തിലൊന്നായ നൈസ് സോപ്പിന്റെ ഉദ്ഘാടനം സ്‌കൂള്‍ മനേജര്‍ കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ആകാശവാണിയില്‍ ബാലമണ്ഡലത്തിലേക്ക് പരിപാടികള്‍ കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് തളിക്കുളം ബി ആര്‍ സി ട്രെയിനര്‍ പ്രത്യുഷ് മാസ്റ്ററും സബ്ജില്ല കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികള്‍ ബി ആര്‍ സി ട്രെയിനര്‍ ജിനി ടീച്ചറും നല്‍കി.
പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ എന്റോവ്‌മെന്റുകള്‍ ഹെഡ്മിസ്ട്രസ്സും വിതരണം ചെയ്തു. വിദ്യാലയത്തിലെ എല്ലാ കുട്ടികള്‍ക്കും ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള മുഴുവന്‍ നോട്ട്ബുക്കുകളും നല്‍കിയ ഡോ മുഹമ്മദ് ഹാജി, മുന്‍ പി ടി എ പ്രസിഡന്റ് മധുസൂദനന്‍, സ്‌കൂള്‍ ലീഡര്‍ അനുരാഗ്, ടി ആര്‍ ശശികല ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് സി ആര്‍ ജയലക്ഷ്മി ടീച്ചര്‍ സ്വാഗതവും പി എസ് രമാഭായി ടീച്ചര്‍ റിപോര്‍ട് അവതരണവും ടി വി ജയന്തികുമാരി ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.