സിഗ് നല്‍ പ്രവര്‍ത്തനം നിലച്ചു

Posted on: March 14, 2015 9:00 am | Last updated: March 14, 2015 at 9:44 am
SHARE

കൊടുങ്ങല്ലൂര്‍: ചന്തപ്പുര-കോട്ടപ്പുറം ബൈപാസിന് കുറുകെ ഗൗരിശങ്കര്‍ ആശുപത്രി-അഞ്ചപ്പാലം റോഡ് കടന്നു പോകുന്ന ഇരുഭാഗത്തേയും സിഗ്്‌നല്‍ പ്രവര്‍ത്തനം നിലച്ചു. ഇത്് കൂടുതല്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ അടിയന്തിരമായി ശരിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അപ്ലിക്കന്റ്‌സ് ആന്റ് കണ്‍സ്യൂമേഴ്‌സ് ഫോറം കമ്മിറ്റിയോഗം നാഷനല്‍ ഹൈവേ അധികൃതരോടാണാവശ്യപ്പെട്ടു. കോട്ടപ്പുറത്തും ചന്തപ്പുരയിലും സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതിലെ അപാകതകള്‍ പരിഹരിക്കാനും അവിടങ്ങളില്‍ ട്രാഫിക് ഐലന്റുകള്‍ സ്ഥാപിക്കുവാനും നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക ഉപഭോക്തൃ ദിനമായ മാര്‍ച്ച് 15ന് ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും ഫോറം പ്രസിഡന്റ് എം ആര്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയോഗം തീരുമാനിച്ചു. സി എസ് തിലകന്‍, ശ്രീകുമാര്‍ ശര്‍മ്മ, പ്രഫ. കെ അജിത, എം മണി മേനോന്‍, അബ്ദുല്‍ ഖാദര്‍ കമ്മേഴത്ത്, കെ കെ സീതി, കെ കെ പത്മനാഭന്‍, സി സി ദലയന്തി സംസാരിച്ചു.