കുന്നംകുളം വടക്കാഞ്ചരി റോഡ് ഗതാഗതക്കുരുക്ക് രൂക്ഷം

Posted on: March 14, 2015 9:43 am | Last updated: March 14, 2015 at 9:43 am
SHARE

കുന്നംകുളം: വടക്കാഞ്ചേരി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.ഇന്നലെ മണിക്കുറുകളോളം ഇവിടെ ഗതാഗതം നിലച്ചു.നാട്ടുകാരും യാത്രക്കാരും ഒരുപാട് നേരം കഷ്ടപ്പെട്ടാണ് ഗതാഗതം പുനര്‍ ക്രമീകരിച്ചത്.
തൃശൂരില്‍ നിന്ന് വരുന്ന ബസുകള്‍ ഉള്‍പടെയുളള വലിയ വാഹനങ്ങള്‍ കുന്നംകുളം സെന്ററീലൂടെയല്ലാതെ വടക്കാഞ്ചേരിയിലേക്ക് പോകുവാന്‍ ഈ റോഡ് എളുപ്പമാണ് അത് കൊണ്ട് തന്നെ നിരവധി വലിയ വാഹനങ്ങള്‍ വടക്കാഞ്ചേരി റോഡ് വഴി തിരിഞ്ഞ് പോകുമ്പോള്‍ വടക്കാഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങളും വടക്കാഞ്ചേരിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കും ഇടയിലൂടെ നാഷ്ണല്‍ പെര്‍മിറ്റ് ഉള്‍പടെയുളള വലിയ വാഹനങ്ങള്‍ തിരിക്കുമ്പോള്‍ ചിലസമയങ്ങളില്‍ എതിര്‍വഷത്ത് വാഹനങ്ങള്‍ വന്ന് ബ്ലോക്ക് ആവുന്നു ഈ സമയം കൂടുതല്‍ നേരം ഗതാഗതം തടസപ്പെടുന്നു.മാത്രമല്ല റോഡിന്റെ ഇരു വശങ്ങളിലുമായി ലോറി ഉള്‍പടെയുളള വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഇവിടെ ശക്തമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.
കൃത്യമായ സിഗ്‌നല്‍ സംവിധാനമോ ട്രാഫിക്ക് പോലീസേ ഇല്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഇവിടെ ഗതാതക്കുരുക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത.വടക്കാഞ്ചേരി റോഡിലേക്ക് തിരിയുന്ന റോഡില്‍ കഴിഞ്ഞ കുറച്ച് ദിവസമായി വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട് അത് ഇതുവരെയും നന്നാക്കിയിട്ടില്ല.