Connect with us

Palakkad

ഐ ഐ ടി യുടെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിന്‌

Published

|

Last Updated

പാലക്കാട്: ഐ ഐ ടി നിര്‍മാണചുമതല——കേന്ദ്രമരാമത്തുവകുപ്പിന്. വിദഗ്ധസമിതി കണ്ടെത്തിയ പുതുശേരി വെസ്റ്റിലെ 500 ഏക്കറിലാണു സ്ഥിരം ക്യാംപസ് സ്ഥാപിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ കെട്ടിടം നിര്‍മക്കും. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി സ്ഥലം ഏറ്റെടുത്ത് മതില്‍ നിര്‍മിച്ചു കേന്ദ്രത്തിനു കൈമാറിയ ശേഷമേ തുടര്‍നടപടി ആരംഭിക്കൂ.
പദ്ധതിയുടെ രൂപരേഖ ഐ ഐ ടി ഡിസൈന്‍ വിഭാഗം തയാറാക്കും മദ്രാസ് ഐ ഐ ടിയുടെ നിര്‍ദ്ദേശമനുസരിച്ചു സൊസൈറ്റി രൂപീകരിക്കാനും ഈ സൊസൈറ്റിക്കു കീഴിലുള്ള ഭരണസമിതിയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം നിയന്ത്രിക്കുക.
മാനവശേഷി വികസനവകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ മന്ത്രാലയത്തിലെ ഐഐ ടി വിഭാഗം ഡയറക്ടര്‍, ഐഐടി ഡയറക്ടര്‍, ഐഐടിയിലെ രണ്ട് പ്രതിനിധികള്‍, സംസ്ഥാനത്തിന്റെ രണ്ടു പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ഏഴംഗങ്ങളുണ്ടാകും. ഐഐടികള്‍ സ്ഥാപിക്കാന്‍ പാര്‍ലമെന്റ് 1954ല്‍ പാസാക്കിയ ഐഐടി ആക്ട് ഭേദഗതിചെയ്യുന്നതുവരെയാണ് സ്ഥാപനം സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
പുതുശേരി വെസ്റ്റില്‍ സ്ഥിരം ക്യാംപസ് പൂര്‍ത്തിയാകുന്നതിനു മുന്‍പു നടപടി പൂര്‍ത്തിയാകും. വാളയാറിനുസമീപം അഹല്യക്യാംപസില്‍ ആരംഭിക്കുന്ന ഐ ഐ ടിയുടെ താല്‍ക്കാലിക ക്യാംപസില്‍ മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളാണ് ഉണ്ടാവുക. ഐഐടി ഡയറക്ടര്‍ബോര്‍ഡാണ് പുതിയ കോഴ്‌സുകള്‍ക്കു രൂപം കൊടുക്കുക. തുടക്കത്തില്‍ മദ്രാസ് ഐഐടിയുടെ പാഠ്യപദ്ധതിയാണ് ഇവിടെയുണ്ടാവുക.
പ്രാദേശിക വ്യവസായങ്ങള്‍ക്ക് സ്ഥാപനത്തിന്റെ സേവനം ലഭ്യമാക്കുന്നതു പരിഗണനയിലാണ്. .—— സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനത്തിനു മുന്നോടിയായുള്ള പ്രാഥമിക സര്‍വേ റവന്യുവകുപ്പ് ആരംഭിച്ചു. 20 ദിവസത്തിനകം റിപ്പോര്‍ട്ടു നല്‍കാനാണുശ്രമം.

Latest