Connect with us

Palakkad

അഞ്ച് താലൂക്ക് ആശുപത്രികളിലും കോട്ടത്തറ ഗവ. ആശുപത്രിയിലും ബെറാ മെഷീന്‍ സ്ഥാപിക്കും

Published

|

Last Updated

പാലക്കാട്: വികലാംഗ ക്ഷേമത്തിനായി ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് ആശുപത്രികളിലും കോട്ടത്തറ ഗവ.—ആശുപത്രിയിലും ബെറാ മെഷീന്‍ സ്ഥാപിക്കുവാനുള്ള സമ്മതം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി എന്‍ കണ്ടമുത്തന്‍ അറിയിച്ചു.
പ്രസിഡണ്ടിന്റെ ചേംബറില്‍ ചേര്‍ന്ന ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ജില്ലാതല നിര്‍വഹണ സമിതി യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു.
സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രവണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കണ്ടു പിടിക്കുന്നതിനുള്ള ആധുനിക ഉപകരണമായ ബെറാമെഷീന്‍ വാങ്ങുന്നതിന് ഡി—എം—ഒ യെ ചുമതലപ്പെടുത്തും. ഇതിനായി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഡി—എം ഒ, ഇ എന്‍ ടി സ്‌പെഷലിസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തി പര്‍ച്ചെയ്‌സ് കമ്മിറ്റി രൂപവത്ക്കരിക്കും.
ശയ്യാവലംബികള്‍ക്കുള്ള വാട്ടര്‍ബെഡ്, കേള്‍വിക്കുറവുള്ളവര്‍ക്ക് ശ്രവണ സഹായി, കാഴ്ചയില്ലാത്തവര്‍ക്ക് ടോക്കിങ്ങ് കമ്പ്യൂട്ടര്‍, ബ്രെയിലി കിറ്റ്, ബുദ്ധി മാന്ദ്യമുള്ളവര്‍ക്ക് കിറ്റ്, സ്‌ക്കൂട്ടര്‍ വിത്ത് സൈഡ് വീല്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് അപേക്ഷ വച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു.
എന്‍—ആര്‍—എച്ച് എം വഴി സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പിയും അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും വികലാംഗര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി അതിനുള്ള ഉപകരണങ്ങളും നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിസി അശോക് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി—എസ് മജീദ്, ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധ പി—വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.

Latest