വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി

Posted on: March 14, 2015 9:27 am | Last updated: March 15, 2015 at 12:06 pm
SHARE

wayanadബത്തേരി: വയനാട്ടില്‍ 20 ദിവസത്തിനിടെ കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പനിബാധിച്ച് നൂറ്റിമുപ്പത് പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. സര്‍ക്കാര്‍ പനി ബാധിതരെ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം സമരത്തിനോരുങ്ങുകയാണ്. ഇതിനിടെയിലും ജില്ലയിലെ വനമേഖലയില്‍ നിരവധി കുരങ്ങുകള്‍ പനി ചത്തോടുങ്ങുന്നത് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ബത്തേരി നാലാംമൈല്‍ സ്വദേശി ഗംഗാധരനാണ് ഇന്ന് മരിച്ചത്. ഇതോടെ കുരങ്ങുപനിക്കിരയായി ജീവന്‍ പോയവരുടെ എണ്ണം ഏഴായി.