ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ നിതീഷിന്റെ സമരം

Posted on: March 14, 2015 6:00 am | Last updated: March 13, 2015 at 11:40 pm
SHARE

പാറ്റന: ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ ജെ ഡി യു സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കൂമാര്‍ ഉപവാസ സമരം സംഘടിപ്പിക്കുന്നു. ഇന്നാണ് 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഉപവാസ സമരം നടത്തുന്നത്. ജെ ഡി യു പ്രസിഡന്റ് ബാസിസത്ത നാരായണനും നിതീഷിനോപ്പം ഉപവാസമിരിക്കുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
ഭൂമിയേറ്റെടുക്കല്‍ നിയമം കരിനിയമമാണ്. സര്‍ക്കാര്‍ നിയനം പിന്‍വലിക്കണമെന്നും നീരജ് കുമാര്‍ പറഞ്ഞു പാര്‍ട്ടിയുടെ എം പി മാരും എം എല്‍ മാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തുടനീളം ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ബീഹാര്‍ നിയമസഭാകാര്യ മാന്ത്രി ശ്രാവണ്‍ കുമാര്‍ പറഞ്ഞു. ഈ നിയമത്തിനെതിരെ അന്നാ ഹസാരെ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.