Connect with us

International

യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ശബാബ് അംഗം കൊല്ലപ്പെട്ടു

Published

|

Last Updated

കംപാല: യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ മുതിര്‍ന്ന അല്‍ശബാബ് തീവ്രവാദി ഗ്രൂപ്പ് അംഗം കൊല്ലപ്പെട്ടു. 2013ലെ വെസ്റ്റ്‌ഗേറ്റ് മാള്‍ ആക്രമണ പദ്ധതിയിലെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന അദാന്‍ ഗറാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതേക്കുറിച്ച് യു എസ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ബാര്‍ദേര്‍ നഗരത്തിനടുത്ത് വെച്ച് അദാന്‍ ഗറാര്‍ സഞ്ചരിച്ച കാറിന് നേരെ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് പേരും കൊല്ലപ്പെട്ടതായി കെനിയന്‍ യു എസ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള കെനിയയുടെയും ഉഗാണ്ടയുടെ യും സൈനികരുമായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന തീവ്രവാദി ഗ്രൂപ്പാണ് അല്‍ ഖാഇദയുമായി ബന്ധമുള്ള അല്‍ ശബാബ് ഗ്രൂപ്പ്.
2014 ല്‍ മുംബാസാ തുറമുഖ നഗരത്തില്‍ സ്‌ഫോടനം നടത്താനായി സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ തീവ്രവാദ വിരുദ്ധ പോലീസ് ഇവരില്‍ നിന്നും പിടിച്ചിരുന്നു.
മൊംപേസയിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കാന്‍ അല്‍ ശബാബ് തീവ്രവാദികള്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സോമാലിയന്‍ സര്‍ക്കാറിനെ പിന്തുണച്ച് ആഫ്രിക്കന്‍ യൂനിയനിലേക്ക് സൈന്യത്തെ അയച്ചതിനാല്‍ കെനിയയെയും ഉഗാണ്ടയെയും ആക്രമിക്കുമെന്ന് അല്‍ശബാബ് ശപഥം ചെയ്തിട്ടുണ്ട്. അല്‍ ശബാബ് നടത്തിയ വെസ്റ്റ് ഗേറ്റ് ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു.