കായിക മേഖലയുടെ വികസനത്തിന് ഡവലപ്‌മെന്റ് ഫണ്ട്

Posted on: March 14, 2015 5:17 am | Last updated: March 13, 2015 at 11:18 pm
SHARE

തിരുവനന്തപുരം: കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ഫണ്ട് രൂപവത്കരിക്കും. ഇതിലേക്കായി പ്രതിവര്‍ഷം 15 കോടി രൂപ നിക്ഷേപിക്കുകയും ചെയ്യും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കും. ദേശീയ ഗെയിംസിന്റെ നേട്ടം ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിലെ മറ്റ് ജില്ലകളിലും സിന്തറ്റിക് ട്രാക്ക് ഘട്ടം ഘട്ടമായി നിര്‍മിക്കും. പത്ത് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കായിക യുവജനക്ഷേമ മേഖലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 69 കോടി രൂപ വകയിരുത്തി.