കുടിവെള്ള മാലിന്യ നിര്‍മാര്‍ജനത്തിന് 900.42 കോടി

Posted on: March 14, 2015 5:16 am | Last updated: March 13, 2015 at 11:17 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും നിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിന് കുടിവെള്ള മാലിന്യ നിര്‍മാര്‍ജന മേഖലക്കായി 900.42 കോടി രൂപ വകയിരുത്തി. ജിക്കയുടെ സഹായത്തോടെ കേരള വാട്ടര്‍ സപ്ലൈ പ്രോജക്ടിനായി 200 കോടി രൂപയും നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഗ്രാമീണ ശുദ്ധജല പദ്ധതിക്കായി 89.18 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ പ്രോജക്ടിന്റെ തുടര്‍ പദ്ധതികള്‍ക്കായി 264.42 കോടി രൂപ നീക്കിവെച്ചു.