മാറ്റി വെച്ചു

Posted on: March 14, 2015 5:30 am | Last updated: March 13, 2015 at 10:55 pm
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ഇന്ന് നടത്താനിരുന്ന ഏഴാം തരം മദ്‌റസാ പൊതുപരീക്ഷ ഹര്‍ത്താല്‍ കാരണം നാളേക്ക് മാറ്റി യതായി സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോര്‍ഡ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇന്ന് ഒറ്റപ്പാലം മര്‍കസില്‍ നടത്താനിരുന്ന വിസ്ഡം ക്വാര്‍ടര്‍ലി മീറ്റ്, കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് ദഅ്‌വഃ സെന്ററില്‍ നടക്കേണ്ടിയിരുന്ന സോഷ്യല്‍ കമ്യൂണ്‍ എന്നീ പരിപാടികള്‍ മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കോഴിക്കോട്: ഇന്ന് നടക്കേണ്ടിയിരുന്ന സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മേഖലാ ജനറല്‍ സെക്രട്ടറി എന്നിവരുടെ സംയുക്ത യോഗം ഹര്‍ത്താല്‍ കാരണം ഈ മാസം 17 ചൊവ്വാഴ്ചയിലേക്ക് മാറ്റിയതായി എസ് എം എ സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.
കാരന്തൂര്‍: മര്‍കസ് ഇഹ്‌റാമില്‍ ഇന്നും നാളെയും നടത്താനിരുന്ന ഇംഗ്ലീഷ് പ്രസംഗ, സംവാദ പരിശീലന പരിപാടി ടോക്ക് മാസ്റ്റര്‍സ് ക്ലബ് ഈ മാസം 28, 29 ലേക്ക് മാറ്റിവെച്ചു. ഫോണ്‍: 9400123060.