എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി:കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറ്‌

Posted on: March 14, 2015 9:28 am | Last updated: March 15, 2015 at 12:06 pm
SHARE

തിരുവനന്തപുരം: നിയമസഭക്ക് അകത്തും പുറത്തുമുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍  ഹര്‍ത്താല്‍ തുടങ്ങി.കോഴിക്കോട് ചേവായൂരില്‍ ലോറിക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. പത്തനാപും,നേമം,പള്ളേക്കടവ് എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. പാലക്കാട് ഡിസിസി ഓഫീസിന് നേരെ ഇന്ന് രാവിലെ കല്ലേറുണ്ടായി.

സിബിഎസ്ഇ പരീക്ഷകള്‍,പാല്‍ പത്രം ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.