Connect with us

National

രാജ്യത്ത് ന്യൂനപക്ഷങ്ങളില്ല; ഡി എന്‍ എ അനുസരിച്ചും എല്ലാവരും ഹിന്ദുക്കള്‍

Published

|

Last Updated

നാഗ്പൂര്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളില്ലെന്നും സാംസ്‌കാരികമായും ദേശീയമായും ഡി എന്‍ എ അനുസരിച്ച് ഹിന്ദുക്കളാണെന്നും ആര്‍ എസ് എസ് നേതാവ് ദത്തത്രേയ ഹൊസബാലെ പറഞ്ഞു. നിങ്ങള്‍ ആരെയാണ് ന്യൂനപക്ഷമെന്ന് വിളിക്കുന്നത്? ന്യൂനപക്ഷമെന്ന് ആരെയും നമ്മള്‍ പരിഗണിക്കുന്നില്ല. ഇവിടെ ന്യൂനപക്ഷമില്ലാത്തതിനാല്‍ രാജ്യത്ത് ന്യൂനപക്ഷ പരിഗണന ആര്‍ക്കുമില്ല. ദത്തത്രേയ പറഞ്ഞു.
ഇന്ത്യയില്‍ പിറന്ന എല്ലാവരും ഹിന്ദുക്കളാണെന്ന് മോഹന്‍ ഭഗവത്ജി 20 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവര്‍ സാംസ്‌കാരികമായും ദേശീയമായും ഡി എന്‍ എ അനുസരിച്ചും സമന്‍മാരാണ്. ഇതവര്‍ സ്വീകരിക്കട്ടെ അല്ലാതിരിക്കട്ടെ. ആര്‍ എസ് എസിന്റെ ഉയര്‍ന്ന തീരുമാനമെടുക്കല്‍ സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ ത്രിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദത്തത്രേയ. നിങ്ങള്‍ പറയുന്ന ന്യൂനപക്ഷക്കാര്‍ സംഘ് ശാഖകളില്‍ സന്നദ്ധപ്രവര്‍ത്തകരാണ്. മതന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും മുമ്പില്‍ ആര്‍ എസ് എസ് വാതിലുകള്‍ തുറക്കുകയാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദത്തത്രേയ. ശാഖകളില്‍ സ്ത്രീകളില്ല. പക്ഷെ മറ്റ് എല്ലായിടത്തുമുണഅട്. സേവാ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നിരതരാണ്. പ്രതിനിധി സഭകളിലും അവരുണ്ട്. ദത്തത്രേയ പറഞ്ഞു.

Latest