അഞ്ച് ലക്ഷം രൂപയുടെ നഷ്ടമെന്ന് പരാതി

Posted on: March 13, 2015 10:58 pm | Last updated: March 13, 2015 at 10:58 pm
SHARE

chairതിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ എം എല്‍ എമാരുടെ പ്രതിഷേധത്തിനിടെ ഉപകരണങ്ങള്‍ക്കും മറ്റും അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി നിയമസഭാസെക്രട്ടറി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അനിഷ്ട സംഭവങ്ങള്‍ നടന്നതിനിടെയാണ് പൊതുമുതല്‍ നാശം സംഭവിച്ചത്. ജര്‍മ്മന്‍ നിര്‍മ്മിത മൈക്ക് സിസ്റ്റത്തിനാണ് കേടുപാട് സംഭവിച്ചത്. ഇതിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭിക്കാന്‍ പ്രയാസമാണെന്ന് നിയമസഭാസെക്രട്ടേറിയറ്റ് അറിയിച്ചു.