അന്യ സംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി

Posted on: March 13, 2015 2:29 pm | Last updated: March 13, 2015 at 10:33 pm
SHARE

VEHICLEതിരുവനന്തപുരം: അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഒരു മാസത്തിലധികം കേരളത്തില്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കും. ഒരു വര്‍ഷത്തിനുമുകളില്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ടാക്‌സേഷന്‍ ഷെഡ്യൂളിലെ അനക്‌സറിലുള്ള ഒറ്റത്തവണ നികുതി ഈടാക്കാനും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മോട്ടോര്‍ കാറുകള്‍ക്ക് 1500 രൂപയായിരിക്കും ഒരു മാസത്തിലധികം ഉപയോഗിച്ചാല്‍ നികുതി ഈടാക്കുക. ഇരു ചക്രവാഹനങ്ങള്‍ക്കും മൂചക്രവഹാനങ്ങള്‍ക്കും 200 രൂപ ഈടാക്കും. സ്വകാര്യ ആവശ്യത്തിന് ഉപോയഗിക്കുന്ന 10 സീറ്റുകള്‍ വരെയുള്ള വാഹനത്തിന് 300 രൂപ ഓരോ സീറ്റിനും പത്തിന് മുകളില്‍ സീറ്റുള്ള വാഹനങ്ങള്‍ക്ക് സീറ്റിന് 500 രൂപ വീതവും ഈടാക്കും.