Connect with us

Kerala

തൊടുപുഴയില്‍ സംഘര്‍ഷം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published

|

Last Updated

തൊടുപുഴ: പരിശോധനയുടെ പേരിലുണ്ടായ മാനസികാഘാതം മൂലം മസ്തിഷ്‌കാഘാതത്താല്‍ കുഞ്ചിത്തണ്ണി ഗവ. ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇ കെ പുഷ്പലത(51) മരിക്കാനിടയായ സംഭവത്തില്‍ തൊടുപുഴയില്‍ സംഘര്‍ഷം. സംഭവത്തിന് കാരണക്കാരായ ഉന്നത ഉദ്യോഗാസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐനടത്തിയ സമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. 15 എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഇസ്മാഈലിനെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അനില ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ എന്‍ ശശിധരനെതിരേ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്കു ശിക്ഷണനടപടിക്കു ശുപാര്‍ശ ചെയ്തതായും അനിലാ ജോര്‍ജ് അറിയിച്ചു. ഇസ്മായിലും ശശിധരനുമാണ് കുഞ്ചിത്തണ്ണി സ്‌കൂളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ആറിനാണ് സ്‌കൂളില്‍ പരിശോധന നടന്നത്. ഇവിടത്തെ ക്ലാര്‍ക്ക് അനഘ ബിരുദ പരീക്ഷയുമായി ബന്ധപ്പെട്ട് ശമ്പളം ഇല്ലാതെയുള്ള അവധി എടുത്തിരുന്നു. പരിശോധനാ സമയം അധ്യാപിക കരയുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിശോധനക്കു ശേഷം മടങ്ങിപോകവേ വഴിയില്‍ നിന്നും ഫോണില്‍ വിളിച്ച ഉദ്യോഗസ്ഥന്‍ അടുത്ത ദിവസം ഡി.ഡി ഓഫീസില്‍ രേഖകളുമായി ഹാജരാകണമെന്നും നേരിട്ടു ഹാജരാകാന്‍ കഴിയില്ലെങ്കില്‍ ഭര്‍ത്താവിനെ പറഞ്ഞയക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് ശേഷം വീട്ടിലെത്തിയ അധ്യാപിക കുഴഞ്ഞുവീഴുകയായിരുന്നു.

Latest