പഠന പ്രശ്‌നങ്ങള്‍ക്ക് പരിഹാര ക്യാമ്പ്

Posted on: March 13, 2015 3:01 am | Last updated: March 12, 2015 at 11:02 pm
SHARE

കാരന്തൂര്‍: മര്‍കസ് ഇഹ്‌റാമില്‍ പഠന പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് വെക്കേഷനില്‍ ‘ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ശരാശരി ബുദ്ധിശക്തിയുണ്ടായിട്ടും എഴുത്ത്, വായന തുടങ്ങി ഭാഷാ മേഖലകളിലോ, ശ്രദ്ധക്കുറവ്, സ്വഭാവ പ്രശ്‌നങ്ങള്‍, അടങ്ങിയിരിക്കാന്‍ പ്രയാസം തുടങ്ങിയ കാരണങ്ങളാല്‍ പഠന നിലവാരത്തിലോ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നൂതന മനഃശാസ്ത്ര രീതികളിലൂടെ പരിഹാര പരിശീലനം നല്‍കുന്നു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന വിവിധ ക്യാമ്പുകളിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 9605525851, 7736257748 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.