ഹജ്ജ് 2015: തിരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം

Posted on: March 13, 2015 5:58 am | Last updated: March 12, 2015 at 11:01 pm
SHARE

HAJJകരിപ്പൂര്‍ : 2015 ഹജ്ജിന് അപേക്ഷിച്ചവരില്‍ നിന്ന് ഈമാസം 21ന് നടക്കുന്ന നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്നവരും വെയ്റ്റിംഗ് ലിസ്റ്റില്‍ ആദ്യത്തെ ആയിരം പേരില്‍ ഉള്‍പ്പെടുന്നവരും അവരുടെ പാസ്‌പോര്‍ട്ടും വെള്ള ബാക്ക്ഗ്രൗണ്ടോട് കൂടിയുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഈമാസം 23, 24 തീയതികളില്‍ എത്തിക്കണമെന്ന് ഹജ്ജ് ഹൗസില്‍ നിന്ന് അറിയിച്ചു. അഞ്ചാം വര്‍ഷ കാറ്റഗറിയില്‍ അപേക്ഷിച്ചവരുടെയും എഴുപത് വയസ്സ് കഴിഞ്ഞവരുടെ കാറ്റഗറിയില്‍ അപേക്ഷിച്ചവരുടെയും പാസ്‌പോര്‍ട്ടുകള്‍ ഇതിനകം തന്നെ ഹജ്ജ് ഹൗസില്‍ കൈപ്പറ്റിയിട്ടുണ്ട്.