Connect with us

Gulf

ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ: ഫിഖ്ഹ് ഫോറം ഈ മാസം

Published

|

Last Updated

ദുബൈ: രാജ്യാന്തര ഇസ്‌ലാമിക് ഇക്കോണമി ഫിഖ്ഹ് ഫോറം ഈ മാസം 22 മുതല്‍ 24 വരെ ദുബൈയില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റും ദുബൈ ഇസ്‌ലാമിക് ഇക്കണോമിക്‌സ് ഡവലപ്‌മെന്റ് സെന്ററും സംയുക്തമായാണ് ഇസ്‌ലാമിക് ഇക്കണോമി ഫിഖ്ഹ് ഫോറം സംഘടിപ്പിക്കുന്നത്.
ഇസ്‌ലാമിക് സമ്പദ് വ്യവസ്ഥയുടെ ആഗോള കേന്ദ്രമായി ദുബൈ മാറിയതിനാല്‍ ഈ സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് സംഘാടക സമിതി മേധാവി ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി പറഞ്ഞു. നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ പുതിയ ആശയങ്ങളും സമീപനങ്ങളും അവതരിപ്പിക്കും, ശൈബാനി വ്യക്തമാക്കി. ഡി ഐ ഇ ഡി സി. സി ഇ ഒ അബ്ദുല്ല മുഹമ്മദ് അല്‍ അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest