മാണിക്കെതിരായ സമരം സഭയ്ക്കുള്ളിലെന്ന് വൈക്കം വിശ്വന്‍

Posted on: March 12, 2015 8:25 pm | Last updated: March 12, 2015 at 8:25 pm
SHARE

vaikom-viswanതിരുവനന്തപുരം: ധനമന്ത്രി കെ എം മാണി നിയമസഭയ്ക്കുള്ളില്‍ തങ്ങുന്നതിനാല്‍ സമരവും സഭയ്ക്കുള്ളിലായിരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സഭയ്ക്കുള്ളില്‍ ശക്തമായ സമരം നടത്തും. ഏതു രീതിയിലുള്ള സമരം വേണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ആ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ഉപസമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.